തമിഴൻ നയിക്കുന്ന സർക്കാരിനെ ഒഡീശ അംഗീകരിക്കുമോ: അമിത് ഷാ

ഒഡീശ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വിശ്വസ്തനായ വി.കെ. പാണ്ഡ്യനെയാണ് അമിത് ഷാ പരോക്ഷമായി വിമർശിച്ചത്.
Amit Shah
Amit Shah
Updated on

ജയ്പുർ: ഒഡീശയിൽ മുഖ്യമന്ത്രിക്കു പുറകിൽ നിന്ന് ഒരു തമിഴനാണോ സർക്കാരിനെ നയിക്കേണ്ടതെന്ന വിവാദ പരാമർശവുമായി അമിത് ഷാ. ഒഡീശയിൽ ബിജെപി സർക്കാർ ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒഡീശ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വിശ്വസ്തനായ വി.കെ. പാണ്ഡ്യനെയാണ് അമിത് ഷാ പരോക്ഷമായി വിമർശിച്ചത്. ജജ്പുരിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഡീശയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ പുതിയ സ്ഥാപനങ്ങൾ നിലവിൽ വരും. അതോടെ യുവാക്കൾക്ക് മറ്റെങ്ങും ജോലി തേടി അലയേണ്ടതായി വരില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

ജൂൺ 4 മുതൽ നവീൻ പട്നായിക് ഒഡീശയുടെ മുൻ മുഖ്യമന്ത്രി മാത്രമായി മാറും. ഫലം വരുമ്പോൾ ഒഡീശയിൽ 75 സീറ്റുകളെങ്കിലും ബിജെപി സ്വന്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com