പ്രമുഖ കമ്പനിയുടെ ജീരകപ്പൊടിയിൽ കീടനാശിനി; വിപണിയിൽ നിന്ന് തിരിച്ചു വിളിക്കും

ഈ ഉത്പന്നം ഭക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കി
Pesticide found in cumin powder from a leading company; to be recalled from the market

പ്രമുഖ കമ്പനിയുടെ ജീരകപ്പൊടിയിൽ കീടനാശിനി; വിപണിയിൽ നിന്ന് തിരിച്ചു വിളിക്കും

Updated on: 

ന്യൂഡൽഹി: കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് എവറസ്റ്റ് ഫൂഡ് പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജീരകപ്പൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിച്ച് ഭക്ഷ്യ സുരക്ഷാ അധികൃതർ. ഗോവയിലുള്ള റിവർസൈഡ് റിസോർട്ട്സ് ആൻഡ് ഹോളിഡേസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് അസോക്സിസ്ട്രോബിൻ തയാമെതോക്സാം എന്നീങ്ങനെയുള്ള കീടനാശിനികളുടെ സാന്നിധ്യം വലിയ അളവിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് ഈ ഉത്പന്നം ഭക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉത്പന്നം പൂർണമായും വിപണിയിൽ നിന്ന് പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഫൂഡ് അനലിസ്റ്റ് റിപ്പോർട്ടിനെതിരേ അപ്പീൽ നൽകാൻ കമ്പനിക്ക് സമയം നൽകിയിട്ടുണ്ടെന്നും അധിക‌ൃതർ വ്യക്തമാക്കി.

വിപണിയിൽ നിന്ന് പിൻവലിക്കുന്ന ഉത്പന്നവുമായി ബന്ധപ്പെട്ട എല്ലാ കണക്കും സമർപ്പിക്കണമെന്ന് കമ്പനിക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com