ഇരുട്ടടി; പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു, 3 രൂപ വരെ കൂടി

സിഎൻജി വിലയിൽ രണ്ടു രൂപയുടെ വർധനയും നടപ്പിലാക്കിയിട്ടുണ്ട്.
Petrol, diesel prices hiked by Rs 3/litre

ഇരുട്ടടി; പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു, 3 രൂപ വരെ കൂടി

Updated on

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പൂർത്തിയാ‌യതിനു പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കൂടിയതോടെയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചത്. കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. വില വർധന പ്രാബല്യത്തിൽ വന്നു. സിഎൻജിി വിലയിൽ രണ്ടു രൂപയുടെ വർധനയും നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഓരോ നഗരങ്ങളിലും നികുതി നിരക്കിലുള്ള വ്യത്യാസം മൂലം വ്യത്യസ്തമായ വിലയാണ് പെട്രോളിനും ഡീസലിനും ഈടാക്കുക. എണ്ണക്കമ്പനികളുടെ ആപ്പുകൾ വഴി പ്രാദേശിക വില പരിശോധിക്കാവുന്നതാണ്.

  • തിരുവനന്തപുരം: പെട്രോൾ- 110.48, ഡീസൽ- 99.88

  • കൊച്ചി: പെട്രോൾ- 108.62, ഡീസൽ- 97.55

  • ഡൽഹി: പെട്രോൾ- 97.77, ഡീസൽ- 90.67

  • മുംബൈ: പെട്രോൾ-106.68, ഡീസൽ- 93.14

  • ചെന്നൈ: പെട്രോൾ-103.67, ഡീസൽ- 95.25

  • കോൽക്കത്ത: പെട്രോൾ- 108.74, ഡീസൽ- 95.13

  • ബംഗളൂരു: പെട്രോൾ- 105.96, ഡീസൽ- 93.99

logo
Metro Vaartha
www.metrovaartha.com