ഫോണുകൾ പിടിച്ചെടുത്തു, അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല; നേതാക്കളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ആരോപണവുമായി സിജെപി

ഏത് നിയമപരമായ അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരെ തടഞ്ഞുവച്ചിരിക്കുന്നതെന്ന് സിജെപി നിയമവിദഗ്ധ രത്ന സിങ് സോഷ‍്യൽ മീഡിയയിൽ കുറിച്ചു
Phones taken, denied access to lawyers; CJP makes allegations following the detention of leaders.

ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്ന സിജെപി നേതാക്കൾ

Updated on: 

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ‌ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സമരം നടത്തിയതിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക‍്യ ഷിൻഡെ എന്നിവരെ കസ്റ്റഡിയെലെടുത്തതിനു പിന്നാലെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്ന് പാർട്ടി നിയമവിദഗ്ധ രത്ന സിങ്.

നിലവിൽ ജാഫർപൂർ കലാൻ പൊലീസ് സ്റ്റേഷനിലാണ് നേതാക്കളുള്ളത്. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും അവർ ആരോപിച്ചു.

ഏത് നിയമപരമായ അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് അവരെ തടഞ്ഞുവച്ചിരിക്കുന്നതെന്നും അഭിഭാഷകരെ കാണാൻ അനുവദിക്കാത്തതെന്താണെന്നും രത്ന സിങ് സോഷ‍്യൽ മീഡിയയിൽ ചോദിച്ചു.

ചൊവ്വാഴ്ചയാണ് സിജെപി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിലെ പൂട്ടിയിട്ട ഗേറ്റ് തങ്ങൾ ചാടിക്കടക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ അശുതോഷ് രങ്ക എക്സിൽ പങ്കുവച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com