ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം

പുരി ക്ഷേത്രത്തിൽ ക്യാമറകളും മൊബൈൽ ഫോണുകളും നിരോധിച്ചിരിക്കുകയാണ്
Photo of Ratna Singhasan in Jagannath temple's sanctum sanctorum

പുരി ക്ഷേത്രത്തിൽ ക്യാമറകളും മൊബൈൽ ഫോണുകളും നിരോധിച്ചിരിക്കുകയാണ്

Updated on

പുരി: സമൂഹമാധ്യമങ്ങളിൽ വൈറലായി പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന സിംഹാസനത്തിന്‍റെ ചിത്രം. ക്ഷേത്രത്തിലെ സുരക്ഷാ മുൻ കരുതലുകളെക്കുറിച്ച് ചോദ്യമുയർന്നതോടെ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് പൊലീസ്. ശ്രീ ജഗന്നാഥ് ടെമ്പിൾ ആക്റ്റ് പ്രകാരം സിംഗ ദ്വാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ടീം സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പുരി ക്ഷേത്രത്തിൽ ക്യാമറകളും മൊബൈൽ ഫോണുകളും നിരോധിച്ചിരിക്കുകയാണ്. ഭഗവാൻ ബാലഭദ്രൻ, ദേവി സുഭദ്ര, ഭഗവാൻ ജഗന്നാഥൻ എന്നിവരെ ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന രത്നസിംഹാസനത്തിന്‍റെ വളരെ അടുത്തു നിന്നുള്ള ചിത്രമാണ് പുറത്തു പോയിരിക്കുന്നത്.

ക്ഷേത്രത്തിന്‍റെ സുരക്ഷ മുൻ നിർത്തിയാണ് ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നത്. എന്നിട്ടും എങ്ങനെയാണ് ചിത്രങ്ങൾ ചോർന്നതെനന് കണ്ടെത്തണമെന്ന് ജഗന്നാഥ് കൾച്ചർ റിസർച്ചർ ഭാസ്കർ മിശ്ര പറയുന്നു. ചിത്രം എടുത്തയാൾ മാത്രമല്ല, അയാളെ അതിന് അനുവദിച്ചവരും ഒരു പോലെ കുറ്റക്കാരാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com