

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു
ചണ്ഡിഗഢ്: പഞ്ചാബിലെ തരൺ താരൺ ജില്ലയിൽ തീർഥാടകരുടെ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. നൗഷേര പന്നൗൻ മേഖലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
റോഡിലെ മോട്ടോർ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ഒരു ബസിന്‍റെ ഡ്രൈവർ ശ്രമിക്കവേ എതിരെ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ തരൺ താരണിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ അമൃത്സറിലെ ആശുപത്രിയിലേക്ക് മാറ്റി. തരൺ താരൺ സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ലാംബ സംഭവസ്ഥലം സന്ദർശിച്ചു.