ബെംഗളൂരുവിലെത്തി പ്രധാനമന്ത്രി; വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ പൊലീസിന്‍റെ നിർ‌ദേശം

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി
Prime Minister arrives in Bengaluru; directive issued to keep meat shops closed until 4 PM.

നരേന്ദ്ര മോദി

Updated on: 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിലെ രണ്ട് പ്രദേശങ്ങളിലെ ഇറച്ചിക്കടകൾ 34 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ നിർദേശം. ഇതുസംബന്ധിച്ച് പൊലീസ് ഉത്തരവിറക്കി.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. ജിഗാനി ടൗൺ മുനിസിപ്പൽ കൗൺസിൽ, കല്ലുബാലു ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിലുള്ള ഇറച്ചിക്കടകൾക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്.

നവംബർ 13 വൈകുന്നേരം 4 മണി വരെയാണ് നിയന്ത്രണം. പരിപാടി നടക്കുന്ന സമയം സാമൂഹ‍്യവിരുദ്ധർ ക്രമസമാധാനം തകർക്കാൻ സാധ‍്യതയുണ്ടെന്നും അതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ നിശ്ചിത നേരത്തേക്ക് ഇറച്ചിക്കടകൾ അടച്ചിടണമെന്ന് പൊലീസ് നിർദേശിക്കുകയായിരുന്നു. നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനും എസ് വ‍്യാസ സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനുമായാണ് മോദി വെള്ളിയാഴ്ച ബെംഗളൂരുവിലെത്തിയത്.