"കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേ"; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

"തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നത് അപഹാസ്യകരമാണ്"
pm modi against congress on kerala cm conflict
PM Narendra Modifile image
Updated on

ബെംഗളൂരു: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നത് അപഹാസ്യകരമാണെന്നും കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ പരക്കം പാഞ്ഞത് നമ്മൾ കണ്ടതാണ്. ഇപ്പോൾ കേരളത്തിലും അതേ സ്ഥിതിയാണ്.

ഫലം വന്ന് എട്ടാം ദിവസത്തിലും മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിനായിട്ടില്ല. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും കോൺഗ്രസിനെതിരേ രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയും പരിഹാസവുമായി രംഗത്തെത്തിയത്.

logo
Metro Vaartha
www.metrovaartha.com