

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ യാത്രയ്ക്ക് തയാറെടുത്ത് മോദി
ന‍്യൂഡൽഹി: വിദേശ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ സ്വീഡൻ, ഇറ്റലി, നോർവേ, നെതർലൻഡ്സ്, യുഎഇ എന്നീ രാജ‍്യങ്ങൾ മോദി സന്ദർശിക്കും.
പശ്ചിമേഷ‍്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേന്ദ്ര വിദേശകാര‍്യ മന്ത്രാലയം ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 20ഓടെ അദ്ദേഹം സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യാത്ര ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.