സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് മോദി

പശ്ചിമേഷ‍്യയിൽ യുദ്ധമുണ്ടായതിനെത്തുടർ‌ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സ്വർണം അത‍്യാവശ‍്യമില്ലെങ്കിൽ വാങ്ങരുതെന്ന് പ്രധാനമന്ത്രി അഭ‍്യർഥിച്ചിരുന്നത്
People heeded the call to reduce gold purchases; pm modi expresses appreciation

നരേന്ദ്ര മോദി

Updated on: 

ന‍്യൂഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്‍റെ ആഹ്വാനം ജനങ്ങൾ കേട്ടെന്നും പണം ലാഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ അഭ‍്യർഥന അനുസരിച്ചവരെ അദ്ദേഹം പ്രശംസിച്ചു. 'ഒരു വർഷം മുൻപ് അത‍്യാവശ‍്യമില്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ ജനങ്ങളോട് അഭ‍്യർഥിച്ചിരുന്നു. സ്വർണം വാങ്ങുന്നത് കുറഞ്ഞപ്പോൾ വിലയും കുറഞ്ഞു. പണം ലാഭിക്കാൻ‌ സാധിച്ചെന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്.

ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കാൻ ലാൽ ബഹദൂർ ശാസ്ത്രി ആവശ‍്യപ്പെട്ടപ്പോൾ രാജ‍്യം അത് അനുസരിച്ചിരുന്നു. അതേ സ്വഭാവം ഇന്നും എന്‍റെ രാജ‍്യത്തിനുണ്ടെന്നതിൽ അഭിമാനമുണ്ട്'. മോദി പറഞ്ഞു.

പശ്ചിമേഷ‍്യയിൽ യുദ്ധമുണ്ടായതിനെത്തുടർ‌ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സ്വർണം അത‍്യാവശ‍്യമില്ലെങ്കിൽ വാങ്ങരുതെന്ന് പ്രധാനമന്ത്രി അഭ‍്യർഥിച്ചിരുന്നത്. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്നും അന്ന് മോദി പറഞ്ഞിരുന്നു.