പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

വിജയനഗര സ്വദേഷി ശശിധറാണ് (49) മരണപ്പെട്ടത്
POCSO accused teacher dies after jumping from SP office building in Bengaluru

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

Updated on

ബെംഗളൂരു: പോക്സോ കേസിൽ പ്രതിയായ അധ‍്യാപകൻ എസ്പി ഓഫിസ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. കർണാടകയിലെ ബെംഗളൂരുവിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. വിജയനഗര സ്വദേഷി ശശിധറാണ് (49) മരണപ്പെട്ടത്.

ചന്നപട്ടണ താലൂക്കിലെ സ്വകാര‍്യ സ്കൂളിൽ കായിക അധ‍്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ. രാമനഗരയിലുള്ള എസ്പി ഓഫിസ് കെട്ടിടത്തിലാണ് സംഭവം നടന്നത്. ഇയാൾ ജീവനൊടുക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സ്കൂളിലെ നിരവധി വിദ‍്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ശശിധറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ‍്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായുള്ള തുടർനടപടികളുടെ ഭാഗമായിട്ടാണ് പ്രതിയെ എസ്പി ഓഫിസിൽ എത്തിച്ചത്.

വിരലടയാളം രേഖപ്പെടുത്തിയ ശേഷം പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനെ തള്ളിമാറ്റി ഇയാൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com