റോഡരികിൽ നിൽക്കുന്ന യുവതിക്ക് നേരെ പൊലീസുദ്യോഗസ്ഥന്‍റെ പീഡന ശ്രമം ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..!!

യീണിഫോം ധരിച്ചയാൾ അവളെ ബൈക്കിൽ പിന്‍തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.
റോഡരികിൽ നിൽക്കുന്ന യുവതിക്ക് നേരെ പൊലീസുദ്യോഗസ്ഥന്‍റെ പീഡന ശ്രമം ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..!!

ഭോപ്പാൽ: അക്രമസംഭവങ്ങൾ എത്ര തന്നെ ഉ‍യർന്നാലും ഒരു വിളിപ്പുറമകലെ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെലൊ എന്ന ആശ്വാസത്തിൽ കഴിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സംരക്ഷിക്കണ്ടവർ തന്നെ വേട്ടക്കാരായി മറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് (viral video) ഇപ്പോൾ പുറത്തുവരുന്നത്.

മധ്യപ്രദേശിലാണ് സംഭവം. രാത്രി സമയത്ത് റോഡിലൂടെ നടക്കുന്ന ഒരു യുവതിയെ (woman) പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങളാണ് (Policeman molest) ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ബൈക്കിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ റോഡരികിൽ നിന്നിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ട്. യുവതിയെ പിടിച്ച് വലിക്കുന്നതും മോശമായ രീതിയിൽ സ്പർശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മധ്യപ്രദേശിലെ ഹനുമാൻഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെൺകുട്ടിയെ അയാൾ വീണ്ടും കയറിപിടിക്കുന്നതും ഏറെ പരിശ്രമത്തിനൊടുവിൽ അവൾ റോഡിന്‍റെ മറുവശത്തേക്ക് രക്ഷപ്പെടുന്നു.

യീണിഫോം ധരിച്ചയാൾ അവളെ ബൈക്കിൽ പിന്‍തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം സോഷ്യൽ മീഡിയയിൽ രോഷത്തിന് ഇടയാക്കിയതോടെ കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവും ശ്കതമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com