പൂഞ്ച് ഭീകരാക്രമണം: പാക് ഭീകരരുടെ രേഖാചിത്രം പുറത്ത്, വിവരം നൽകുന്നവർക്ക് പാരിതോഷികം

അനന്ത്നാഗ്-രജൗറി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്
പുറത്തുവിട്ട ഭീകകരുടെ രേഖാചിത്രം
പുറത്തുവിട്ട ഭീകകരുടെ രേഖാചിത്രം

ജമ്മു കശ്മീർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകാരാക്രമണത്തിലെ പ്രതികളായ രണ്ട് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത്. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

അനന്ത്നാഗ്-രജൗറി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com