''ഭീകരതയുടെ ചങ്ങാതി''; രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ പോസ്റ്റർ

പോസ്റ്ററുകളെ ചൊല്ലി പലയിടങ്ങളിലും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ കലഹവുമുണ്ടായി.
Posters targeting Rahul Gandhi appear ahead of his Amethi visit

രാഹുൽഗാന്ധിക്കെതിരേയുള്ള പോസ്റ്ററുകൾ

Updated on

അമേഠി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ അമേഠി സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണു പ്രതിഷേധം. ''ഭീകരതയുടെ ചങ്ങാതി, രാഹുൽ ഗാന്ധി'' എന്നു കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് ഓഫിസിനരികിൽ ഉൾപ്പെടെ നഗരത്തിൽ നിരവധിയിടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്.

പോസ്റ്ററുകളെച്ചൊല്ലി പലയിടങ്ങളിലും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ കലഹവുമുണ്ടായി. ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇവയ്ക്കു പിന്നിലെന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധി ചൊവ്വാഴ്ച റായ് ബറേലിയിൽ എത്തിയിരുന്നു. ബുധനാഴ്ച അമേഠി സന്ദർശിക്കാനിരിക്കെയാണ് പുതിയ പ്രശ്നം ഉയർന്നിരിക്കുന്നത്.

റായ് ബറേലിയിൽ നിന്ന് അമേഠിയിലേക്ക് റോഡ് മാർഗമാണ് രാഹുൽ എത്തുക. ഇതിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അമേഠി കോൺഗ്രസ് പ്രസിഡന്‍റ് പ്രദീപ് സിംഗാൾ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com