വിജയ്‌ക്കെതിരേ കരു നീക്കി പ്രജ്ഞാനന്ദ; നന്നായി കളിച്ചിട്ടും തോറ്റു | Video

കുറച്ചു സമയം കൊണ്ടു തന്നെ ചാംപ്യനു മുന്നിൽ മുഖ്യമന്ത്രി വിജയ് മുട്ടു മടക്കി.

ചെന്നൈ: ‌നോർവേ ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കി ചരിത്രം രചിച്ച ചെസ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നൽകി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സെക്രട്ടേറിയറ്റിൽ നടത്തിയ പരിപാടിയിൽ സംസ്ഥാന സർക്കാർ പ്രത്യേക പുരസ്കാരമായി 50 ലക്ഷം രൂപയും ചെസ് മാസ്റ്റർക്ക് കൈമാറി. പ്രജ്ഞാനന്ദയുമായി വിജയ് ചെസ് കളിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

കുറച്ചു സമയം കൊണ്ടു തന്നെ ചാംപ്യനു മുന്നിൽ വിജയ് മുട്ടു മടക്കി. മുഖ്യമന്ത്രി നന്നായി തന്നെ കളിച്ചുവെന്നും വളരെ സന്തോഷം തോന്നിയ നിമിഷമാണിതെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കൊപ്പം ചെസ് കളിക്കാൻ അവസരം ലഭിച്ചു. അത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചതേയില്ല. അതു വളരെ സന്തോഷമുള്ള നിമിഷമായിരുന്നു. മുഖ്യമന്ത്രി ചെസ് കളിക്കുമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു. അദ്ദേഹം വളരെ നന്നായി തന്നെ കളിച്ചുവെന്നും പ്രജ്ഞാനന്ദ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com