prajwal revanna in police custody till june 6
പ്രജ്വൽ രേവണ്ണ

ഹസനിൽ പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്; കോൺഗ്രസ് മുന്നേറുന്നു

2019ൽ 141224 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രജ്വൽ ഹസനിൽ വിജയിച്ചത്.
Published on

ഹസൻ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ പരാജയത്തിലേക്ക്. തുടക്കത്തിൽ ലീഡ് നില നിർത്തിയിരുന്ന പ്രജ്വൽ പതിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേൽ 43719 വോട്ടുകളോടെ മണ്ഡലത്തിൽ മുന്നേറുകയാണ്. ബിഎസ്പിയുടെ ഗംഗാധർ ബഹുജൻ മൂന്നാം സ്ഥാനത്താണ്.

നിരവധി സ്ത്രീകൾ പ്രജ്വലിനെതിരേ പരാതി ഉന്നയിച്ചതിനെ തുടർന്ന് ജെഡിഎസ് പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ് പ്രജ്വൽ.

2019ൽ 141224 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രജ്വൽ ഹസനിൽ വിജയിച്ചത്. 2014ൽ ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയാണ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു വിജയിച്ചത്.

logo
Metro Vaartha
www.metrovaartha.com