

പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട് ബിജെപി. ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി തിരിച്ചടി നേരിട്ടത്. ബിഹാറിലെ ബാങ്കിപുരിൽ ജൻസുരാജ് പാർട്ടി സ്ഥാനാർഥി പ്രശാന്ത് കിഷോർ വിജയിച്ചു. മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രാസ് സ്ഥാനാർഥി ഘനശ്യാം സിങ്ങാണ് വിജയിച്ചത്. ഗുജറാത്തിലെ മഞ്ചർപുരിൽ മാത്രമാണ് ബിജെപിക്ക് വിജയം നേടാനായ്ത,സതേന്ദ്ര ഭായ് പട്ടേലാണ് വിജയിച്ചത്.
ബാങ്കിപുരിൽ ബിജെപി സ്ഥാനാർഥിയായിരുന്ന നീരജ് കുമാറിനെ19,000ത്തിൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ വിജയിച്ചത്. ഇതാദ്യമായാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിഹാറിലെ സിറ്റിങ് എംപിയായിരുന്ന നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1995 മുതൽ ബിജെപി ആധിപത്യം സ്ഥാപിച്ചിരുന്ന മണ്ഡലമാണ് ഇപ്പോൾ പ്രശാന്ത് കിഷോറിനൊപ്പം നിന്നത്.
കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെയാണ് ദാതിയയിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. എംഎൽഎയായിരുന്ന യോഗേഷ് പട്ടേൽ മരിച്ചതോടെയാണ് മഞ്ജൽപുരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.