തിരുപ്പരങ്കുണ്ട്രം മലയിൽ കാർത്തിക ദീപം തെളിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടത്തുന്നത്
Preparations have begun for lighting the Karthika Deepam on the Thiruparankundram hill.

തിരുപ്പരങ്കുണ്ട്രം മലയിൽ കാർത്തിക ദീപം തെളിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

Updated on: 

മധുര: തമിഴ്‌നാട്ടിലെ തിരുപ്പരങ്കുണ്ട്രം മലയിൽ കാർത്തിക ദീപം തെളിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ദീപത്തൂൺ ശിലാസ്തംഭത്തിൽ ദീപം തെളിക്കുന്നതിനായാണ് നടപടികൾ പുരോഗമിക്കുന്നത്. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടത്തുന്നത്.

മലയിലെ ദീപത്തൂണിന് ചുറ്റും താൽക്കാലിക പ്ലാറ്റ്‌ഫോമിന്‍റെയും താങ്ങുമരങ്ങളുടെയും നിർമാണം ശനിയാഴ്ച രാവിലെ ആരംഭിച്ചു. ക്ഷേത്രത്തിലെ പൂജാരിമാർക്കും കോടതി നിയോഗിച്ച റിസീവർമാർക്കും ദീപം തെളിക്കുന്നതിനുള്ള വലിയ ചെമ്പുകലശം സ്ഥാപിക്കാനും ചടങ്ങുകൾ നടത്താനും സുരക്ഷിതമായി പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതുതായി വിന്യസിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. സമീപത്തെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് ചുറ്റും ആവശ്യമായ 50 മീറ്റർ സുരക്ഷാ പരിധി സിആർപിഎഫ് ഒരുക്കിയിട്ടുണ്ട്.

നവംബർ 24ന് പൊലീസ് തടഞ്ഞ ബിജെപി നേതാക്കളായ ഡോ. തമിഴിസൈ സൗന്ദരരാജൻ, എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്‍റ് കാടേശ്വര സുബ്രഹ്മണ്യവും മറ്റ് നേതാക്കളും ഇന്ന് ദീപം തെളിക്കൽ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മലയിലെത്തും.