അസമിൽ14കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അന്വേഷണത്തിനിടെ കുളത്തിൽ ചാടി മരിച്ചു

ഇയാളുടെ മൃതദേഹം നാട്ടിലെ ശ്മശാനത്തിൽ അടക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോൾ ഗ്രാമീണർ.
Rape case accused  dies
അസമിൽ14കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അന്വേഷണത്തിനിടെ കുളത്തിൽ ചാടി മരിച്ചു
Updated on

ഗ്വാഹട്ടി: അസമിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അന്വേഷണത്തിനിടെ രക്ഷപ്പെട്ടോടി കുളത്തിൽ ചാടി മരിച്ചു. കേസിലെ മുഖ്യപ്രതി തഫാസുല് ഇസ്ലാമാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലെ ശ്മശാനത്തിൽ അടക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോൾ ഗ്രാമീണർ. ശവസംസ്കാര ചടങ്ങിൽ ആരും പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ 3.30നാണ് പ്രതികളെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന പ്രദേശത്ത് എത്തിച്ചത്. പൊലീസുകാരുടെ കണ്ണു വെട്ടിച്ച് ഓടിയ പ്രതി കുളത്തിൽ ചാടുകയായിരുന്നു. തെരച്ചിലിനൊടുവിൽ ഇയാളുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. കേസിലെ മറ്റു രണ്ടു പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്ചയാണ് നാഗോൺ ജില്ലയിൽ 14കാരി കൂട്ടബലാത്സംഗത്തിനിരയായത്.

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ധിങ്ങില് വച്ച് മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യപ്രതി മരണപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com