Prime minister commissions Vizhinjam international airport

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമർപ്പിക്കുന്നു.

സ്വപ്ന പദ്ധതി യാഥാർഥ്യമായി; വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെറെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുന്നു
Published on

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിന്‍റെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ സന്നിഹിതരായിരുന്നു.

അങ്ങനെ നമ്മൾ ഇതും നേടി. ഇത് കേരളത്തിന്‍റെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷമാണ്. ഏറ്റവും അഭിമാനകരമായ നിമിഷം. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി മാറുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

പോർട്ട് ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചതിനു ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com