പരിസ്ഥിതി ദിനത്തിൽ സിന്ദൂർ തൈ നട്ട് മോദി

ഗുജറാത്ത് സന്ദർശനത്തിനിടെ കച്ചിലെ ധീര വനിതകൾ സമ്മാനിച്ചതാണ് സിന്ദൂർ തൈ എന്നും അദ്ദേഹം എക്സിൽ കുറിച്ചിട്ടുണ്ട്
Prime minister Modi plants Sindoor sapling

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: പരിസ്ഥിതി ദിനത്തിൽ സിന്ദൂർ തൈ നട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വസതിയോട് ചേർന്ന് ചെടി നടുന്ന ചിത്രം പ്രധാനമന്ത്രി എക്സിലൂടെ പങ്കു വച്ചു. ഗുജറാത്ത് സന്ദർശനത്തിനിടെ കച്ചിലെ ധീര വനിതകൾ സമ്മാനിച്ചതാണ് സിന്ദൂർ തൈ എന്നും അദ്ദേഹം എക്സിൽ കുറിച്ചിട്ടുണ്ട്.

1971 ലെ യുദ്ധകാലത്ത് അസാമാന്യ ധൈര്യം പ്രകടിപ്പിച്ച കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരുമാണ് തനിക്ക് തൈ സമ്മാനിച്ചതെന്നും ഈ തൈ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ശക്തിയുടെയും ധൈര്യത്തിന്‍റെയും പ്രതീകമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ‌

അന്നാട്ടോ അഥവാ ബിക്സ് ഓർലെന എന്നറിയപ്പെടുന്ന സിന്ദൂർ ‌ചെടിക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യത്തിനു പുറമേ ഔഷധഗുണങ്ങളുമുണ്ട്. ചെടിയുടെ കായിൽ നിന്നു ലഭിക്കുന്ന ചുവന്ന നിറം സിന്ദൂരത്തിനായി ഉപയോഗിക്കാറുണ്ട്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളും ചെടിക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com