ലോകത്തിന്റെ ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അന്താരാഷ്ട്ര യോഗ ദിനാചാരണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന യോഗാഭ്യാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Prime Minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated on

കൊല്‍ക്കത്ത: ലോകത്തിന്റെ മികച്ച ഭാവിക്ക് യോഗ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷം മുഴുവന്‍ യോഗ പരിശീലിക്കണമെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചാരണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന യോഗാഭ്യാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസത്തെ ആഘോഷം മാത്രമായി ഒതുക്കാനുള്ളതല്ല യോഗ. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണ് യോഗ എന്നു മനസിലാക്കണം. പ്രായം കൂടുമ്പോള്‍ മനുഷ്യന്റെ കഴിവുകള്‍ കുറയാതിരിക്കാന്‍ യോഗ സഹായിക്കും. അതിനാല്‍ ഒരു ദിവസത്തേക്ക് മാത്രമായി യോഗയെ പരിമിതപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കണം. യോഗയെ വരും തലമുറകളുടെ ഭാഗമാക്കണം. ശരീരത്തിന്റെ ഊര്‍ജ്വസ്വലത നിലനിര്‍ത്താനും സമ്മര്‍ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായികകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിനു യോഗയെ പരിചയപ്പെടുത്തിയ രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ നാടായ ബംഗാളില്‍ യോഗാ ദിനാചരണം നടക്കുന്നത് സവിശേഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനു യോഗ എന്നാണ് ഈവര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ പ്രമേയം. ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com