സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു|Video

ജെറ്റ് ഭൂമിയിൽ നിന്ന് 30 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
private jet crashes into tree, both pilots died

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു|Video

Updated on

ജാഷ്പുർ: ഛത്തിസ്ഗഡിൽ സ്വകാര്യ ജെറ്റ് മരത്തിൽ ഇടിച്ചു തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തിങ്കളാഴ്ച രത്തൻപാഹ്ലി വനമേഖലയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ നാരായൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ജെറ്റ് ഭൂമിയിൽ നിന്ന് 30 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

വിമാനം ഇടിച്ചു തകരുന്നതിന്‍റെ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. അപകടസമയത്ത് ജെറ്റിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല.

എസ്എസ്പി ലാൽ ഉമ്മദ് സിങ് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com