"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതിനിടെ വാർത്താ ഏജൻസിയോടാണ് പ്രിയങ്ക പ്രതികരിച്ചത്
priyanka handhi agaianst central govt

കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

Updated on

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. സർക്കാർ ഭയന്നിരിക്കുകയാണെന്നും അവരെ ഞങ്ങൾക്ക് ഭയമില്ലെന്നുമാണ് പ്രിയങ്ക പറഞ്ഞത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനു പിന്നാലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതിനിടെ വാർത്താ ഏജൻസിയോടാണ് പ്രിയങ്ക പ്രതികരിച്ചത്.

"അവർ ഭീരുക്കളാണ്. അവർ ഭയന്നിരിക്കുകയാണ്. ഞങ്ങൾ അവരെ ഭയക്കുന്നില്ല. അവർ ഞങ്ങളെയാണ് ഭയക്കുന്നത്", എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. സിജെപിയുടെ പാർലമെന്‍റ് മാർച്ചിനെതിരേ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്.

തുടർന്ന് വൈകിട്ടോടെ രാഹുലിനെയും പ്രിയങ്കയെയും ഉൾപ്പെടെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അൽപനേരത്തിന് ശേഷം വിട്ടയച്ചു. രാഹുലിന് പരുക്കേറ്റിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com