എസ്ഐആർ‌ നടപടികൾ റദ്ദാക്കണം; ഹൈദരാബാദിൽ ഇടത് അനുകൂല സംഘടനകളുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദി, ജ്ഞാനേഷ് കുമാർ അടക്കമുള്ളവർക്കെതിരേ മുദ്രാവാക‍്യം മുഴക്കികൊണ്ടായിരുന്നു പ്രവർത്തകർ പ്രതിഷേധം നടത്തിയത്
protest against sir in hyderabad

എസ്ഐആറിനെതിരേ മുൻപ് നടന്ന പ്രതിഷേധത്തിൽ നിന്നും

Updated on: 

ഹൈദരാബാദ്: എസ്ഐആർ‌ നടപടികൾ റദ്ദാക്കണം, മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണം തുടങ്ങിയ ആവശ‍്യങ്ങളുമായി തെലങ്കാനയിലെ ഹൈദരാബാദിൽ സന്നദ്ധ സംഘടനകളും ഇടത് അനുകൂല സംഘടനകളും പ്രതിഷേധം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ജ്ഞാനേഷ് കുമാർ അടക്കമുള്ളവർക്കെതിരേ മുദ്രാവാക‍്യം മുഴക്കികൊണ്ടായിരുന്നു പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്നും കേന്ദ്രം ഒഴിവാക്കിയിട്ടുണ്ടാകാമെന്നും എന്നാൽ രാജ‍്യത്ത് എവിടെയെല്ലാം എസ്ഐആർ നടപടികൾക്കെതിരേ എതിർപ്പുകൾ ഉയരുന്നുവോ അവിടെയെല്ലാം ജന്തർ മന്തറായി മാറുമെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ പറഞ്ഞു.

രാജ‍്യത്തുള്ള ഓരോ വ‍്യക്തിയെയും നിങ്ങൾ‌ ഇത്തരത്തിൽ ഒഴിവാക്കുകയാണോയെന്നും രാജ‍്യത്തെ ഓരോ പട്ടണത്തെയും പ്രതിഷേധ വേദിയിൽ നിന്നും ഒഴിവാക്കാനാണോ നിങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ‍്യമങ്ങളോട് ചോദിച്ചു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവ് കൂടിയാണ് പരകാല പ്രഭാകർ. എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നു പറഞ്ഞ അദ്ദേഹം അർഹരായവരെ വോട്ടർപട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ പിരിച്ചുവിടണമെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com