ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബെംഗളൂരുവിലെ ഷോ റദ്ദാക്കി കുനാൽ കമ്ര

തിങ്കൾ മുതൽ വ്യാഴം വരെ നിശ്ചയിച്ചിരുന്ന ഷോകൾ വൈറ്റ്ഫീൽഡിൽ നിന്ന് കോറമംഗലയിലെ മറ്റൊരു വേദിയിലേക്ക് മാറ്റിയതായി കമ്ര എക്സിൽ അറിയിച്ചു
Kunal Kamra

കുനാൽ കമ്ര

Updated on

ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്റ്റാൻഡ്-അപ്പ് ഹാസ്യതാരം കുനാൽ കമ്രയുടെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി. ഞായറാഴ്ച കമ്ര നേരിട്ട് വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം കണക്കിലെടുത്ത് പരിപാടി ഒഴിവാക്കുകയാണെന്ന് അറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈറ്റ്ഫീൽഡിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു രാഷ്ട്ര സമന്വയ സമിതി ബെംഗളൂരു പൊലീസിന് പരാതി നൽകിയിരുന്നു. കമ്ര ഹിന്ദു ദേവതകളെ അവഹേളിച്ചുവെന്നും പരിപാടി നിയമ-സമാധാന പ്രശ്നങ്ങൾക്കും മതസൗഹാർദ്ദത്തിനും ഭീഷണിയാകുമെന്നുമാണ് സംഘടനയുടെ ആരോപണം.

അതേസമയം, തിങ്കൾ മുതൽ വ്യാഴം വരെ നിശ്ചയിച്ചിരുന്ന ഷോകൾ വൈറ്റ്ഫീൽഡിൽ നിന്ന് കോറമംഗലയിലെ മറ്റൊരു വേദിയിലേക്ക് മാറ്റിയതായി കമ്ര എക്സിൽ അറിയിച്ചു. വൈറ്റ്ഫീൽഡിലേക്കുള്ള ടിക്കറ്റെടുത്തവർക്ക് ബുക്ക്‌മൈഷോ പണം തിരികെ നൽകുമെന്നും, പരിമിത സീറ്റുകളുള്ള കോറമംഗല വേദിയിലേക്കുള്ള ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

logo
Metro Vaartha
www.metrovaartha.com