പബ്ജി കളിക്കുന്നത് 10 മണിക്കൂർ; മാതാപിതാക്കൾ ഫോൺ മാറ്റി വച്ചു, പത്താം ക്ലാസുകാരൻ ജീവനൊടുക്കി

ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
PUBG addict student commit suicide

പബ്ജി കളിക്കുന്നത് 10 മണിക്കൂർ; മാതാപിതാക്കൾ ഫോൺ മാറ്റി വച്ചു, പത്താം ക്ലാസുകാരൻ ജീവനൊടുക്കി

Updated on

ഹൈദരാബാദ്: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാഞ്ഞതിനു പിന്നാലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം. കുട്ടി പബ്ജി എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ബേട്ടി ഋഷേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ദിവസം പത്ത് മണിക്കൂറോളം കുട്ടി ഗെയിമിൽ മുഴുകാറുണ്ട്. ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ക്ലാസിൽ പോകുമ്പോൾ പബ്ജി കളിക്കാൻ സമയം കിട്ടുന്നില്ലെന്ന് കുട്ടി പരാതിപ്പെടാറുണ്ട്. സൈക്യാട്രിസ്റ്റിനെയും ന്യൂറോ സർജനെയും കാണിച്ചുവെങ്കിലും കുട്ടി പഴയ അവസ്ഥ‍യിൽ തന്നെ തുടരുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഒരിക്കൽ കുട്ടി ഡോക്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ മനം മടുത്താണ് കുട്ടിയുടെ കൈയിൽ നിന്ന് നിർബന്ധമായി മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി മാറ്റി വച്ചത്. മൂന്നു ദിവസം ഫോണില്ലാതെ തുടർന്ന കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com