പ്രതിപക്ഷ പ്രതിഷേധം; എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബില്ല് തിരിച്ചടിയാവുമോ എന്ന ആശങ്കയും ഇതിന് കാരണമാണ്
fcra amendment bill deferred after opposition protest in lok sabha

പ്രതിപക്ഷ പ്രതിഷേധം; എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചു

Updated on

ന്യൂഡൽഹി: ലോക്സഭ‍യിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എഫ്സിആർഎ നിയമ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച കേന്ദ്ര സർക്കാർ മാറ്റിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബില്ല് തിരിച്ചടിയാവുമോ എന്ന ആശങ്കയും ഇതിന് കാരണമാണ്.

ബില്ല് പിൻവലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സിപിഎമ്മും കോൺഗ്രസും ആവശ്യമില്ലാത്ത തെറ്റുധാരണ ഉണ്ടാക്കുകയാണെന്ന് പാർലമെന്‍ററി കാര്യമാന്ത്രി കിരൺ റിജിജുവും ആരോപിച്ചു.

ലോക്സഭ ചേർന്നതിനു പിന്നാലെ എഫ്സിആർഎ നിയമഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അടക്കം മുദ്രാവാക്യം വിളികളുയർത്തി. ചോദ്യോത്തര ഇടവേള തടസപ്പെട്ടതോടെ കിരൺ റിജിജു ഇടപെടുകയും ബില്ലിന്മേലിന്ന് ചർച്ചയില്ലെന്ന് അറിയിക്കുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com