ആർ.കെ. സിങ് പ്രതിരോധ സെക്രട്ടറി; ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥ പുണ്യശൈല ശ്രീവാസ്തവ ആരോഗ്യ സെക്രട്ടറിയാകും.
R K singh
ആർ.കെ. സിങ്
Updated on

ന്യൂഡൽഹി: പ്രതിരോധ, ആരോഗ്യ സെക്രട്ടറിമാരുൾപ്പെടെ ഉദ്യോഗസ്ഥതലത്തിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ആഭ്യന്തര വ്യവസായ- വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറിയും കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജേഷ് കുമാർ സിങ്ങാണ് (ആർ.കെ. സിങ്) പുതിയ പ്രതിരോധ സെക്രട്ടറി. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥ പുണ്യശൈല ശ്രീവാസ്തവ ആരോഗ്യ സെക്രട്ടറിയാകും.

ദീപ്തി ഉമാശങ്കറിനെ രാഷ്‌ട്രപതിയുടെ സെക്രട്ടറിയായും നാഗരാജു മഡിരാലയെ സാമ്പത്തികകാര്യ സെക്രട്ടറിയായും നിയമിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് അഴിച്ചുപണി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com