റായ്ബറേലിയോ വയനാടോ? രാഹുൽ ഏത് സീറ്റ് നിലനിർത്തുമെന്ന് തീരുമാനിക്കാൻ കോൺഗ്രസ് യോഗം

2019ൽ അമേഠിയിൽ പരാജയം ഏറ്റു വാങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് പിടിവള്ളിയായത് വയനാട്ടിലെ വിജയമായിരുന്നു.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: രാഹുൽ ഗാന്ധി വിജയിച്ച രണ്ടു മണ്ഡലങ്ങളിൽ ഏതു നില നിർത്തണമെന്നതിൽ വൈകാതെ തീരുമാനമാകും. വയനാട് നില നിർത്തണോ റായ്ബറേലി നിർത്തണമെന്നോ എന്ന വിഷയത്തിൽ തീരുമാനമെടുക്കാനായി കോൺഗ്രസ് യോഗം ചേർന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് യോഗം ആരംഭിച്ചു. അതു കൊണ്ടു തന്നെ ഏതു മണ്ഡലം വേണ്ടെന്നു വയ്ക്കുമെന്നതിൽ അശയക്കുഴപ്പമുണ്ട്. 2019ൽ അമേഠിയിൽ പരാജയം ഏറ്റു വാങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് പിടിവള്ളിയായത് വയനാട്ടിലെ വിജയമായിരുന്നു. ഇത്തവണ ഇരുമണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ വിജയിച്ചത്. വർഷങ്ങളോളമായി ഗാന്ധി കുടുംബത്തെ കണ്ണും പൂട്ടി തുണയ്ക്കുന്ന മണ്ഡലമാണ് റായ് ബറേലി.

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിച്ചത്. ഏതു മണ്ഡലം തെരഞ്ഞെടുക്കേണ്ടി വരുകയാണെങ്കിലും ഇരു മണ്ഡലങ്ങളിലേയും ജനങ്ങൾ സന്തോഷവാന്മാരാണെന്ന് താൻ ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

വയനാട് മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കുകയാണെങ്കിൽ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും സൂചനകളുണ്ട്. പ്രതിപക്ഷ നേതാവായി ആരെ തെരഞ്ഞെടുക്കുമെന്നും യോഗത്തിൽ തീരുമാനമെടുക്കും.

Trending

No stories found.

Latest News

No stories found.