അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യം

ജാർഖണ്ഡിലെ ജനപ്രതിനിധികൾക്കായുള്ള കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
Rahul Gandhi gets bail from J'khand court over 'defamatory remarks' against Amit Shah

രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികൾക്കായുള്ള കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. കൊലക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്‍റാകാം എന്നായിരുന്നു പരാമർശം. ഇത് ബിജെപി പ്രവർത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാർ എന്ന വ്യക്തിയാണ് രാഹുലിനെതിരേ കോടതിയെ സമീപിച്ചത്.

ഹൈക്കോടതി നിർദേശമനുസരിച്ചാണ് രാഹുൽ ചൈബാസയിലെ ജനപ്രതിനിധികൾക്കായുള്ള കോടതിയിൽ ഹാജരായത്. റാഞ്ചിയിൽ രജിസ്റ്റർ ചെയ്ത കേസ് 2021ലാണ് ചൈബാസയിലേക്ക് മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com