ഇന്ത‍്യ ഇനിയൊരു ജനാധ‍ിപത‍്യ രാജ‍്യമല്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടായെന്ന് രാഹുൽ ഗാന്ധി

ഹൈദരാബാദിൽ തെലങ്കാന സർക്കാർ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി
rahul gandhi says india no longer a democracy

രാഹുൽ ഗാന്ധി

Updated on: 

ഹൈദരാബാദ്: ഇന്ത‍്യ ഇനിയൊരു ജനാധ‍ിപത‍്യ രാജ‍്യമല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2014ൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം ജനാധിപത‍്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹൈദരാബാദിൽ തെലങ്കാന സർക്കാർ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാഷ്ട്രീയ വ‍്യവസ്ഥയിൽ മാറ്റം സംഭവിച്ചെന്നും 2014ലെയും 2024ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഈ ഭൂമിയിലെ ജനാധിപത‍്യ മുന്നേറ്റത്തിന് ഇന്ത‍്യ ജനാധിപത‍്യ രാജ‍്യമായി തുടരേണ്ടത് പ്രധാനമാണെന്നും എന്നാൽ ഇന്ത‍്യ ഒരു ജനാധിപത‍്യ രാജ‍്യമല്ലെന്നാണ് തങ്ങൾ കണ്ടെത്തിയിരിക്കുന്നതും തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം പുതിയ ഒരു തെരഞ്ഞെടുപ്പായിരുന്നുവെന്നും രാഷ്ട്രീയ വ‍്യലസ്ഥിതിയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകിയെത്തിയതെന്നും പുതിയ തരത്തിലുള്ള ക‍്യാംപെയിനും രാഷ്ട്രീയ നാടകത്തിനുമാണ് തങ്ങൾ സാക്ഷ‍്യം വഹിച്ചതെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയ, തെരഞ്ഞെടുപ്പ് രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ മനസിലാക്കുന്നതിൽ പ്രതിപക്ഷം തുടക്കത്തിൽ പ്രയാസപ്പെട്ടെന്നും പ്രതിപക്ഷം ഞെട്ടിയെന്നും രാഹുൽ.