''വോട്ട് കൊള്ള നടത്തിയതിന് മോദിയും അമിത് ഷായും ജ്ഞാനേഷ് കുമാറും നിയമനടപടി നേരിടേണ്ടിവരും'': രാഹുൽ ഗാന്ധി

ഗോവയിൽ കോൺ‌ഗ്രസിന്‍റെ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Rahul Gandhi says Modi, Amit Shah, and Gyanesh Kumar will have to face legal action for the 'theft of votes'

രാഹുൽ ഗാന്ധി

Updated on: 

ന‍്യൂഡൽഹി: വോട്ട്കൊള്ള നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ‍്യന്തര മന്ത്രി അമിത് ഷാ, തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ എന്നിവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഗോവയിൽ കോൺ‌ഗ്രസിന്‍റെ ജനസമ്പർക്ക പരിപാടിയായ ഗോയ് രാഖോൻ യാത്രയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനേഷ് കുമാറാണ് വോട്ട്കൊള്ള നടപ്പാക്കിയതെന്ന് രാജ‍്യത്ത് ഉള്ളവർക്ക് അറിയാമെന്നും അമിത് ഷായും മോദിയുമാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നതെന്നും രാഹുൽ ആരോപിച്ചു. തങ്ങൾ ചെയ്ത പ്രവൃത്തിക്കുള്ള വില അവർ നൽകേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ സംരക്ഷകരാണ് കോൺഗ്രസെന്നും ഡൽഹിയിൽ ജ്ഞാനേഷ് കുമാർ എന്ന് പറയുന്ന ഒരാൾ ഉണ്ടെന്നും അദ്ദേഹത്തിന് രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്നും മോദിക്കും അമിത് ഷായ്ക്കും പറ്റുന്നില്ലെന്നും വൈകാതെ തന്നെ കോൺഗ്രസ് പാർട്ടി അവരെകൊണ്ട് നീതി നടപ്പാക്കുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ കാവൽക്കാരാണ് ഞങ്ങൾ അതാണ് ഞങ്ങളുടെ ജോലി.

വോട്ടുകൾ മോഷ്ഠിച്ച് അവർ ഭരണഘടനയെ ആക്രമിക്കുന്നു. അവർ ഞങ്ങളുടെ പവിത്രമായ കടമയ്ക്ക് നേരെയാണ് ആക്രമണം നടത്തിയിരിക്കുന്നത് അത് ഞങ്ങൾ അംഗീകരിക്കില്ല. രാഹുൽ ഗാന്ധി പറഞ്ഞു. ഗോവയിൽ‌ ഭരണപക്ഷത്തുള്ള ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് സംസ്ഥാനത്ത് വലിയ അഴിമതിയാണ് നടക്കുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com