രാഹുൽ ഗാന്ധി യുഎസിലേക്ക് ; വിദ്യാർഥികളുമായി സംവദിക്കും

ഈ മാസം 22ന് യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്നുണ്ട്.
Rahul gandhi
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ മാസം എട്ടു മുതൽ 10 വരെ യുഎസ് സന്ദർശിക്കും. എട്ടിനു ഡാള്ളസിലെത്തുന്ന അദ്ദേഹം ഒമ്പതിനും 10നും വാഷിങ്ടൺ ഡിസിയിലുണ്ടാകും. ടെക്സസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളോടു സംവദിക്കുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്‍റ് സാംപിത്രോദ അറിയിച്ചു.

വ്യവസായികളും മാധ്യമപ്രവർത്തകരും അക്കാഡമിക് വിദഗ്ധരുമുൾപ്പെടെയുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ഈ മാസം 22ന് യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com