

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം സർക്കാർ വസതി ഒഴിയാൻ നോട്ടിസ് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണു 12 തുഗ്ലക് ലെയിൻ ബംഗ്ലാവ് ഒഴിയുന്നത്. 2005 ൽ അമേത്തിയിൽ നിന്നും ജയിച്ച് എംപി ആയതു മുതൽ രാഹുൽ ഇവിടെയാണു താമസിച്ചിരുന്നത്.
ഏപ്രിൽ 22-നകം വസതി ഒഴിയണമെന്നാണു ലോക്സഭാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. മാർച്ച് 23-നാണു രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. എംപി സ്ഥാനത്തു നിന്നും അയോഗ്യനായാൽ മുപ്പതു ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണു ചട്ടം.
പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.