'വിദ‍്യാർഥികളെ, ജെൻസികളെ എന്നോട് എന്തും ചോദിക്കാം'; ഇൻസ്റ്റഗ്രാമിൽ പുതിയ ക‍്യാംപെയിന് തുടക്കമിട്ട് രാഹുൽ ഗാന്ധി

തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചോദ‍്യങ്ങൾ ചോദിക്കാമെന്നും പറ്റുന്നതിനെല്ലാം ഉത്തരം നൽകുമെന്നും തന്‍റെ എക്സ് അക്കൗണ്ടിലൂടെ രാഹുൽ ഗാന്ധി വ‍്യക്തമാക്കി
rahul gandhi x account post

രാഹുൽ ഗാന്ധി

Updated on

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുമായി വിദ‍്യാർഥികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചോദ‍്യങ്ങൾ ചോദിക്കാമെന്നും പറ്റുന്നതിനെല്ലാം ഉത്തരം നൽകുമെന്നും തന്‍റെ എക്സ് അക്കൗണ്ടിൽ ഇൻസ്റ്റഗ്രാം ലിങ്ക് പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

'വിദ‍്യാർഥികളെ, ജെൻസികളെ. നിങ്ങളെ കേൾക്കാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ എന്നോട് എന്തുവേണമെങ്കിലും ചോദിക്കാം. കഴിയുന്നത്ര ചോദ‍്യങ്ങൾക്ക് ഞാൻ മറുപടി നൽകും'. രാഹുൽ എക്സിൽ കുറിച്ചു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ‍്യതലസ്ഥാനത്ത് സമരം നടത്തിയ വിദ‍്യാർഥികളുമായി സംവദിച്ചതിനു പിന്നാലെയാണ് അദ്ദേഹം പുതിയ ക‍്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com