ട്രെയിൻ ബുക്കിങ്ങിൽ മാറ്റം; അര മണിക്കൂർ മുൻപു വരെ സ്റ്റേഷൻ മാറ്റാം

സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു അര മണിക്കൂർ മുൻപാണ് ചാർട്ട് തയാറാക്കുക.
Railway introduces window to change boarding station

ട്രെയിൻ ബുക്കിങ്ങിൽ മാറ്റം; അര മണിക്കൂർ മുൻപു വരെ സ്റ്റേഷൻ മാറ്റാം

file image

Updated on

ന്യൂഡൽഹി: ബുക്ക് ചെയ്ത സ്റ്റേഷനിൽ എത്താൻ വൈകിയതു കൊണ്ട് ട്രെയിൻ നഷ്ടപ്പെട്ടു പോകുന്നത് പതിവു കാര്യമാണ്. ഇപ്പോഴിതാ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് വരെ കയറുന്ന സ്റ്റേഷനിൽ മാറ്റം വരുത്താൻ സാധിക്കും. ഇതു സംബന്ധിച്ച വിശദാംശങ്ങൾ റെയിൽ വേ പുറത്തു വിട്ടു.

ട്രെയിനിലെ റിസർവേഷൻ ചാർട്ടിന്‍റെ ഫൈനൽ ചാർട്ട് പുറത്തു വിടുന്നതിനു മുൻപേ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ ആണ് അവസരം ലഭിക്കുക. സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു അര മണിക്കൂർ മുൻപാണ് ചാർട്ട് തയാറാക്കുക. ബോർഡിങ്ങിനായി ഒന്നിലധികം സ്റ്റേഷനുകൾ തെരഞ്ഞെടുക്കാനും സാധിക്കും.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്), ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( ഐആർസിടിസി) പോർട്ടൽ എന്നിവ വഴി ബോർഡിങ് സ്റ്റേഷനിൽ മാറ്റം വരുത്താം.

കൺഫേം ടിക്കറ്റുകൾക്കും ആർഎസി ടിക്കറ്റുകൾക്കും ഈ സൗകര്യം ലഭ്യമാകും. ഒരിക്കൽ മാത്രമേ ഇത്തരത്തിൽ ബോർഡിങ് സ്റ്റേഷനിൽ മാറ്റം വരുത്താൻ സാധിക്കൂ.

റെയിൽവേ കൗണ്ടറുകൾ വഴിയും ബോർഡിങ് സ്റ്റേഷനിൽ മാറ്റം വരുത്താൻ സാധിക്കും.

logo
Metro Vaartha
www.metrovaartha.com