ആർഎസി സംവിധാനം നിർത്തലാക്കാൻ റെയിൽവേ

യാത്രക്കാരുടെ നിരന്തര ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചാണ് ആർഎസി സംവിധാനം നിർത്തലാക്കാനുള്ള നീക്കം റെയ്‌ൽവേ മന്ത്രാലയം സജീവമായിരിക്കുന്നത്.
Railway likely to stop RAC

RAC സംവിധാനം നിർത്തലാക്കാൻ റെയിൽവേ ആലോചിക്കുന്നു.

Representative image

Updated on: 

ന്യൂഡല്‍ഹി: ട്രെയ്ൻ യാത്രക്കാരുടെ ദീർഘകാല ആശങ്കകളും പരാതികളും പരിഗണിച്ച് നിലവിലുള്ള റിസർവേഷൻ എഗെൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം ഒഴിവാക്കാൻ റെയ്‌ൽവേയുടെ നീക്കം.

നിലവിലെ ആർഎസി സംവിധാനമനുസരിച്ച് രണ്ടു യാത്രക്കാർക്കായി ഒരു ബെർത്ത് മാത്രമാണ് അനുവദിക്കുന്നത്. പകുതി ബെർത്ത് മാത്രമാണ് ലഭിക്കുന്നതെങ്കിലും യാത്രക്കാരിൽ നിന്ന് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നു. ഇത് വലിയ പ്രതിഷേധത്തിനും അസൗകര്യങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കരണത്തിന് ആലോചന.

പണം മുഴുവൻ നൽകുന്ന യാത്രക്കാർക്ക് പൂർണമായ ബെർത്തുകൾ തന്നെ ഉറപ്പാക്കണമെന്നതാണ് യാത്രക്കാരുടെ ഭാഗത്തു നിന്ന് ഉയരുന്ന പ്രധാന ആവശ്യം.

ഇനി അഥവാ ആർഎസി ടിക്കറ്റുകൾ തുടർന്നും നൽകുന്നുണ്ടെങ്കിൽ പകുതി നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാരുടെ ഈ നിരന്തര ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചാണ് ആർഎസി സംവിധാനം നിർത്തലാക്കാനുള്ള നീക്കം റെയ്‌ൽവേ മന്ത്രാലയം സജീവമായിരിക്കുന്നത്.