ബാഗും പെട്ടിയും തൂക്കി ക്യൂ നിൽക്കണ്ട; റെയിൽവേയിൽ ഇനി മുതൽ ഓൺലൈൻ ലഗേജ് ബുക്കിങ്

ല​ഗേ​ജ് എ​വി​ടെ​യെ​ത്തി എ​ന്ന് "ട്രാ​ക്ക് ആ​ൻ​ഡ് ട്രെ​യ്‌​സ്' സേ​വ​നം വ​ഴി ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാം.
Railways introduces online luggage booking

ബാഗും പെട്ടിയും തൂക്കി ക്യൂ നിൽക്കണ്ട; റെയിൽവേയിൽ ഇനി മുതൽ ഓൺലൈൻ ലഗേജ് ബുക്കിങ്

Updated on

തി​രു​വ​ന​ന്ത​പു​രം: റെ​യ്‌​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക ല​ഗേ​ജു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ഇ​നി ഓ​ൺ​ലൈ​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഇ​തി​ന് പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ന് ഇ​ന്ത്യ​ൻ റെ​യ്‌​ൽ​വേ തു​ട​ക്ക​മി​ട്ടു. www.parcel.indianrail.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി വെള്ളിയാഴ്ച മു​ത​ൽ അ​ധി​ക ല​ഗേ​ജ് ബു​ക്ക് ചെ​യ്യാം.

യാ​ത്രാ വി​വ​ര​ങ്ങ​ൾ (പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ൻ, ല​ക്ഷ്യ​സ്ഥാ​നം, ട്രെ​യ്​ൻ ന​മ്പ​ർ) ന​ൽ​കി ല​ഗേ​ജി​ന്‍റെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ പോ​ർ​ട്ട​ൽ വ​ഴി ച​ര​ക്കു കൂ​ലി അ​റി​യാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം, യാ​ത്ര പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നി​ലെ പാ​ർ​സ​ൽ ഓ​ഫി​സി​ൽ ല​ഗേ​ജ് എ​ത്തി​ച്ച് ഭാ​രം തി​ട്ട​പ്പെ​ടു​ത്തി തു​ക ഉ​റ​പ്പാ​ക്ക​ണം. തു​ക അ​ട​ച്ചാ​ൽ ര​സീ​ത് ല​ഭി​ക്കും. ല​ക്ഷ്യ​സ്ഥാ​ന​ത്ത് ല​ഗേ​ജ് കൈ​പ്പ​റ്റാ​ൻ ഈ ​ര​സീ​ത് ആ​വ​ശ്യ​മാ​ണ്.

ല​ഗേ​ജ് എ​വി​ടെ​യെ​ത്തി എ​ന്ന് "ട്രാ​ക്ക് ആ​ൻ​ഡ് ട്രെ​യ്‌​സ്' സേ​വ​നം വ​ഴി ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാം. ല​ഗേ​ജ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മ്പോ​ൾ എ​സ്‌​എം​എ​സ് അ​റി​യി​പ്പും ല​ഭി​ക്കും. വി​വി​ധ ക്ലാ​സു​ക​ളി​ലെ ല​ഗേ​ജ് പ​രി​ധി​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന ല​ഗേ​ജി​ന്‍റെ അ​ള​വും അ​ധി​ക തു​ക ന​ൽ​കി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി പ​രി​ധി​യും റെ​യ്‌​ൽ​വേ പ​ര​സ്യ​പ്പെ​ടു​ത്തി.

സെ​ക്ക​ൻ​ഡ് ക്ലാ​സ് (ജ​ന​റ​ൽ) കോ​ച്ചി​ലെ യാ​ത്ര​ക്കാ​ർ​ക്ക് 35 കി​ലോ​ഗ്രാം വ​രെ​യാ​ണ് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​നാ​വു​ക. 70 കി​ലോ ച​ര​ക്കു കൂ​ലി ന​ൽ​കി കൊ​ണ്ടു​പോ​കാം. സ്ലീ​പ്പ​ർ ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് 40 കി​ലോ വ​രെ സൗ​ജ​ന്യ​മാ​യും 80 കി​ലോ വ​രെ ച​ര​ക്കു കൂ​ലി ന​ൽ​കി​യും കൊ​ണ്ടു​പോ​കാം. എ​സി 3-ട​യ​ർ, എ​സി ചെ​യ​ർ കാ​ർ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ർ​ക്ക് 40 കി​ലോ വ​രെ സൗ​ജ​ന്യ​മാ​യും 40 കി​ലോ വ​രെ അ​ധി​ക തു​ക ന​ൽ​കി​യും കൊ​ണ്ടു​പോ​കാം.

എ​സി കോ​ച്ചു​ക​ളി​ൽ അ​ധി​ക ല​ഗേ​ജ് അ​നു​വ​ദ​നീ​യ​മ​ല്ല. ഫ​സ്റ്റ് ക്ലാ​സ് എ​സി കോ​ച്ചി​ലെ യാ​ത്ര​ക്കാ​ർ​ക്ക് 70 കി​ലോ​യാ​ണ് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ക. 150 കി​ലോ വ​രെ ച​ര​ക്കു​കൂ​ലി ന​ൽ​കി കൊ​ണ്ടു​പോ​കാം.

logo
Metro Vaartha
www.metrovaartha.com