ജോലിക്ക് ഭൂമി അഴിമതി: റാബ്‌റി ദേവിക്കും മക്കൾക്കും ജാമ്യം

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്.
റാബ്‌റി ദേവി
റാബ്‌റി ദേവി
Updated on

ന്യൂഡൽഹി: ജോലിക്കു ഭൂമി അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും ജാമ്യം അനുവദിച്ച് ഡൽഹി കോടതി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ജാമ്യാ പേക്ഷയെ എതിർക്കാത്ത സാഹചര്യത്തിലാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ജോഗ്നെ മൂവർക്കും ജാമ്യം നൽകിയത്.

റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്.

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നിരിക്കുന്നത്. 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി പേരെ റെയിൽവേയുടെ വിവിധ സോണുകളിലായി ഗ്രൂപ് ഡി പദവിയിലേക്ക് നിയമിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com