തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ഞായറാഴ്ച പുലർ‌ച്ചയോടെയാണ് അപകടമുണ്ടായത്
Rajdhani Express catches fire after leaving Thiruvananthapuram; no casualties

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

train - file image

Updated on

കോട്ട: ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിന് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വച്ച് തീപിടിച്ചു. ഞായറാഴ്ച പുലർ‌ച്ചയോടെയാണ് അപകടമുണ്ടായത്.

ഇതേത്തുടർന്ന് ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ‍്യം അപകടമുണ്ടായതെന്നും പിന്നീട് മറ്റു കോച്ചുകളിലേക്ക് തീപിടിത്തമുണ്ടാകുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരുണ്ടായിരുന്നു ട്രെയിനിൽ. അപകടത്തിന്‍റെ കാരണം എന്താണെന്ന് വ‍്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com