"വെള്ളവും ഭക്ഷണവുമില്ല"; കുടുക്കിയിട്ടിരിക്കുകയാണെന്ന് രഞ്ജിനി ഹരിദാസ്

ഒരുപാട് പേർക്ക് പരുക്കേറ്റു. ചോര വാർന്നൊഴുകുന്ന അവരെ കാണുന്നത് സഹിക്കാൻ കഴിയുന്നില്ല. മനസാകെ മടുത്തു.
"Rapid Action Force threw the stones"; Ranjini Haridas and Janmoni at the CJP march

രഞ്ജിനി ഹരിദാസ്

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റ് മാർച്ചിൽ സജീവമായി പങ്കെടുത്ത് രഞ്ജിനി ഹരിദാസും ജാൻമണിയും. സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നീ നടിമാരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഭരിക്കുന്ന പാർട്ടിക്കെതിരേയല്ല നിലപാടുകൾക്കെതിരേയാണ് സംസാരിക്കുന്നതെന്നും അതിനെ എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ഹരിദാസ് ചോദിക്കുന്നു.

വളരെ സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധത്തെ അക്രമാസക്തമാക്കി മാറ്റിയത് ഫോഴ്സാണ്. പൊലീസ് കുറച്ചു കൂടി മാന്യമായാണ് പെരുമാറുന്നതെന്നും രഞ്ജിനി പറഞ്ഞു. മാർച്ചിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും വിഡിയോയും രഞ്ജിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.

ക്രൂരമായിട്ടാണ് പൊലീസ് പെരുമാറിയതെന്ന് നോയ്‌ല പറയുന്നു. സുരക്ഷിതയായി സംസാരിക്കാൻ കഴിയുന്നതു തന്നെ അദ്ഭുതമാണ്. കാരണം തലങ്ങു വിലങ്ങും ആളുകളെ അടിക്കുകയാണ്.

ഒരുപാട് പേർക്ക് പരുക്കേറ്റു. ചോര വാർന്നൊഴുകുന്ന അവരെ കാണുന്നത് സഹിക്കാൻ കഴിയുന്നില്ല. മനസാകെ മടുത്തു. ഇങ്ങനെയല്ല ജനാധിപത്യ രാജ്യം പ്രവർത്തിക്കേണ്ടതെന്നും നോയ്‌ല പറയുന്നു.

രാജ്യം ഭരിക്കാൻ ഞങ്ങൾ നിങ്ങളെയാണ് തെരഞ്ഞെടുത്തത്. അതിനർഥം നിങ്ങൾ ഞങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, തിരിച്ചല്ല. സർക്കാരിന് ചെയ്യാൻ കഴിയുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ ഞങ്ങളെ കേൾക്കുക എന്നത്. പൊലീസ് ചുറ്റുപാടും ബാരിക്കേഡുകൾ വച്ചിരിക്കുകയാണ്.

പുറത്തു നിന്ന് അകത്തേക്കും അകത്തു നിന്ന് പുറത്തേക്കും പോകാനാകാത്ത അവസ്ഥയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. സമരക്കാരെ ക്ഷീണിപ്പിക്കാനാണ് ഫോഴ്സ് ശ്രമിക്കുന്നത്. പക്ഷേ കാലാവസ്ഥ കരുണ കാണിക്കുന്നുണ്ടെന്നും അന്തരീക്ഷം തണുത്തതാണെന്നും രഞ്ജിനി പറയുന്നു.

സമരക്കാർക്കു നേരെ എറിയാനായിഒരു ലോറി കല്ലുമായാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തിയതെന്നും യാതൊരു കരുണയുമില്ലാതെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെരുമാറുന്നതെന്നും രഞ്ജിനി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com