‌മാർച്ച് 31: ഈസ്റ്ററിന് ബാങ്കുകൾ പ്രവർത്തിക്കണമെന്ന് ആർബിഐ

സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലും അന്ന് ശാഖകള്‍ തുറക്കണമെന്നാണ് നിര്‍ദേശം
rbi
rbi
Updated on

കൊച്ചി: മാര്‍ച്ച് 31 ഞായറാഴ്ച എല്ലാ ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലും അന്ന് ശാഖകള്‍ തുറക്കണമെന്നാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്‍റെ അപേക്ഷ പ്രകാരമാണ് നടപടിയെന്നും ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇടപാടുകാരെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

അന്ന് ഈസ്റ്റര്‍ ദിനമാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാങ്ക് ജീവനക്കാര്‍ക്ക് അവധി നഷ്ടമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com