ലോക്സഭാ തെരഞ്ഞെടുപ്പ്: ഇതു വരെ രജിസ്റ്റർ ചെയ്തത് 96.88 കോടി വോട്ടര്‍മാർ

കഴിഞ്ഞ തവണത്തെക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ
ലോക്സഭാ തെരഞ്ഞെടുപ്പ്: ഇതു വരെ രജിസ്റ്റർ ചെയ്തത് 96.88 കോടി വോട്ടര്‍മാർ
Representative image

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെ 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്. ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്.

49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകള്‍ പുറത്ത് വിട്ടത്.

ജമ്മു കശ്മീരിലെ വോട്ടർപട്ടിക പുതുക്കലും വിജയകരമായി പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.