സ്റ്റാലിനുമായി വീണ്ടും സൗഹൃദം; കോൺഗ്രസ് മറുകണ്ടം ചാടുമോ? വിജയ് സർക്കാർ താഴെ വീഴുമോ?

അങ്ങനെയൊരു സാഹചര്യം വന്നാൽ വിജയ് സർക്കാർ രാജി വച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
Renewed friendship with Stalin; will the Congress switch sides? Will the Vijay government fall?

രാഹുൽഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും സ്റ്റാലിനൊപ്പം. 

Updated on: 

ചെന്നൈ: കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ വീണ്ടും ഡിഎംകെയുമായി കൂട്ടു കൂടി കോൺഗ്രസ്. ബില്ലിൽ തങ്ങൾക്കൊപ്പം ഡിഎംകെ നിർത്താൻ വേണ്ടിയുള്ള പ്രയത്നത്തിലാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡി.കെ. ശിവകുമാർ എന്നിവർക്കൊപ്പം ഇന്ത്യ മുന്നണിയിലെ നേതാക്കളായ എം.എ. ബേബി, മമത ബാനർജി എന്നിവരും എം.കെ. സ്റ്റാലിന്‍റെ വീട്ടിൽ നേരിട്ടെത്തി ചർച്ച നടത്തുകയാണ്.

ഉദയനിധി സ്റ്റാലി‌ൻ, കനിമൊഴി, ഡിഎംകെ എംപിമാർ എന്നിവരും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഡിഎംകെയുമായി സൗഹൃദം ശക്തമാക്കാൻ ഇന്ത്യ മുന്നണി തയാറായാൽ തമിഴ്നാട്ടിലെ ടിവികെ സർക്കാർ താഴെ വീഴുമോ എന്ന ആശങ്ക ശക്തമാണ്. ഇന്ത്യ മുന്നണിക്കൊപ്പമുണ്ടായിരുന്ന ഡിഎംകെയെ പിണക്കിക്കൊണ്ടാണ് കോൺഗ്രസ് നിർണായക നിമിഷത്തിൽ ടിവികെ സർക്കാരിന് പിന്തുണ നൽകിയത്. 5 കോൺഗ്രസ് എംഎൽഎമാരുടെയും മുസ്ലീം ലീഗ്, വിസികെ എന്നിവരുടെ രണ്ട് വീതം എംഎൽഎമാർ 4 ഇടത് എംഎൽഎമാർ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരമേറ്റത്. തൊട്ടു പിന്നാലെ ഡിഎംകെ ഇന്ത്യ മുന്നണിയിൽ നിന്ന് പിന്മാറുകയും ചെയ്തു. മണ്ഡല പുനർനിർണയ ബില്ലിന് അനുകൂലമായി സ്റ്റാലിൻ പ്രതികരിച്ചതോടെയാണ് ഇന്ത്യ മുന്നണി വീണ്ടും സൗഹൃദനീക്കം ശക്തമാക്കിയത്. കേന്ദ്ര സർക്കാരിന് എതിരായി വോട്ടു രേഖപ്പെടുത്തുന്നതിനായി ടിവികെ ക്ക് നൽകിയ പിന്തുണ പിൻവലിക്കാൻ ഡിഎംകെ ആവശ്യപ്പെട്ടേക്കാം. ഇന്ത്യ മുന്നണി അതംഗീകരിച്ചാൽ ടിവികെ സർക്കാർ താഴെ വീഴും. അങ്ങനെയൊരു സാഹചര്യം വന്നാൽ വിജയ് സർക്കാർ രാജി വച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ടിവികെയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ താത്പര്യമില്ല. എന്നാൽ രാവിലെ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഖ്യം അവസാനിപ്പിക്കാൻ കനിമൊഴി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഹൈക്കമാൻഡ് അങ്ങനെയൊരു തീരുമാനമെടുത്താൽ സംസ്ഥാന നേതൃത്വത്തിന് ഒപ്പം നിൽക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടാകുകയില്ല.