രേണുകാസ്വാമി കൊലക്കേസ്: നടൻ ദർശന് വാർത്തകൾ അറിയാൻ ജയിലിൽ '32 ഇഞ്ച് ടിവി'

കഴിഞ്ഞ ആഴ്ചയിൽ നൽകിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്.
Actor darshan
രേണുകാസ്വാമി കൊലക്കേസ്: നടൻ ദർശന് വാർത്തകൾ അറിയാൻ ജയിലിൽ '32 ഇഞ്ച് ടിവി'
Updated on

ന്യൂഡൽഹി: കൊലക്കേസിൽ വിചാരണ നേരിടുന്ന കന്നഡ നടൻ ദർശന് ജയിലിൽ 32 ഇഞ്ച് ടിവി അനുവദിച്ച് അധികൃതർ. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാനാണ് താരം ടിവി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയിൽ നൽകിയ അപേക്ഷ പ്രകാരം ശനിയാഴ്ചയാണ് അധികൃതർ ടിവി അനുവദിച്ചിരിക്കുന്നത്. ജയിലിനുള്ളിൽ താരത്തിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കുപ്രസിദ്ധ കുറ്റവാളികൾക്കൊപ്പം സെല്ലിനു പുറത്തിരുന്ന് താരം സിഗരറ്റ് വലിക്കുന്നതും, കാപ്പി കുടിക്കുന്നതും വിഡിയോ കോൾ ചെയ്യുന്നതുമായ ഫോട്ടോകൾ പുറത്തു വന്നതിനെത്തുടർന്നാണ് ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റിയത്.

രേണുകാസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദർശൻ അടക്കെ 16 പേർക്കെതിരേ ബംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 3991 പേജുള്ള കുറ്റപത്രം അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.

ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരേ ചുമത്തിയിരിക്കുന്നത്. നടി പവിത്ര ഗൗഡയും കേസിൽ പ്രതിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com