ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.
 Retreat ceremony for public along Pak border to resume from May 21

ഇന്ത്യ-പാക് അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങ്; പരസ്പരം കൈ കൊടുക്കില്ല

Updated on

അമൃത്‌സർ: പഞ്ചാബിലെ ഇന്ത്യ- പാക് അതിർത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലേക്ക് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സാഹചര്യത്തിൽ രണ്ടാഴ്ചയായി നിർത്തി വച്ചിരുന്ന ചടങ്ങ് ചൊവ്വാഴ്ച പുനരാരംഭിക്കും.

വൈകിട്ട് 6 മണി മുതലാണ് ചടങ്ങ് ആരംഭിക്കുക. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാഗ-അട്ടാരി, ഹുസ്സൈൻവാല, നഡ്കി എന്നീ സംയുക്ത പോസ്റ്റുകളിലാണ് ചടങ്ങ് പുനരാരംഭിക്കുന്നത്.

എന്നാൽ ചടങ്ങിന്‍റെ ഭാഗമായി ഇനി മുതൽ ബിഎസ്എഫ് ജവാന്മാർ പാക് അതിർത്തി രക്ഷാ സേനാ അംഗങ്ങൾക്ക് കൈ കൊടുക്കില്ല. ദേശീയ പതാക താഴ്ത്തുന്ന സമയത്ത് അതിർത്തികവാടം തുറക്കുകയുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com