സോണിയയുടെ കൈവശമുള്ള നെഹ്റുവിന്‍റെ സ്വകാര്യകത്തുകള്‍ തിരികെ നല്‍കണം; രാഹുലിനും പിഎംഎംഎല്ലിന്‍റെ കത്ത്

സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു
return nehru s letters taken by sonia gandhi pm memorial writes to rahul gandhi
'സോണിയയുടെ കൈവശമുള്ള നെഹ്റുവിന്‍റെ സ്വകാര്യകത്തുകള്‍ തിരികെ നല്‍കണം'; രാഹുലിനും പിഎംഎംഎല്ലിന്‍റെ കത്ത്
Updated on

ന്യൂഡൽഹി: യുപിഎ സർക്കാരിന്‍റെ ഭരണകാലത്ത് 2008 ൽ സോണിയ ഗാന്ധിക്ക് കിട്ടിയ ജവഹർലാൽ നെഹ്റുവിന്‍റെ സ്വകാര്യ കത്തുകൾ‌ തിരികെ നൽകണമെന്ന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML). ഇത് സംബന്ധിച്ച് പിഎംഎംഎൽ അംഗം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥനയെ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ കത്തുകള്‍. 1971-ല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി (ഇപ്പോള്‍ പിഎംഎംഎല്‍ ) യില്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെയാണ് ഈ കത്തുകളായച്ചത്. തുടർന്ന് 2008 ൽ ഇത് 51 പെട്ടികളിലാക്കി സോണിയാ ഗാന്ധിക്ക് അയക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com