

ജുഡീഷ്യറിയിലെ അഴിമതി; വിവാദ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിന്‍റെ പരിഷ്ക്കരിച്ച പതിച്ച് ഈ മാസം പുറത്തിറക്കും
ന്യൂഡൽഹി: വിവാദങ്ങളെ തുടർന്ന് പിൻവലിച്ച് എട്ടാം ക്ലാസ് പാഠപുസ്തകം ഈ മാസം പുറത്തിറക്കും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകമാണ് പരിഷ്ക്കരിച്ചത്. ജൂൺ മൂന്നാമത്തെ ആഴ്ചയോടെ പുസ്തകം പുറത്തിറക്കുമെന്നാണ് എൻസിഇആർടി അറിയിക്കുന്നത്.
വിവാദമായ പുസ്തകം സുപ്രീം കോടതി ഉത്തരവിനെതുടർന്ന് ഫെബ്രുവരി 24 നാണ് പൂർണമായും പിൻവലിച്ചത്. പുസ്തകത്തിലെ 'exploring society; india and beyond' ലെ 'the role of judiciary in our society' എന്ന ഭാഗമാണ് വിവാദമായത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പുസ്തകം പരിഷ്ക്കരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.