'ദീപാവലിക്ക് പ്രധാനമന്ത്രിയുടെ വക 8,000 രൂപ'; വ്യാജസന്ദേശം വ്യാപകം, ബാങ്ക് വിവരങ്ങൾ നൽകരുതെന്ന് പൊലീസ്

സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ആകുമെന്നും ബാങ്ക് വിവരങ്ങൾ ചോർത്തപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.
 'Rs 8,000 Diwali aid from PM' messages fak

'ദീപാവലിക്ക് പ്രധാനമന്ത്രിയുടെ വക 8,000 രൂപ'; വ്യാജസന്ദേശം വ്യാപകം, ബാങ്ക് വിവരങ്ങൾ നൽകരുതെന്ന് പൊലീസ്

freepik.com

Updated on: 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി സമ്മാനമായി 8000 രൂപ നൽകുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഗുജറാത്ത് പൊലീസ്. സന്ദേശം വിശ്വസിച്ച് ആരും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ആകുമെന്നും ബാങ്ക് വിവരങ്ങൾ ചോർത്തപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശങ്ങൾ വൻ തോതിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് വ്യക്തത വരുത്തിയിരിക്കുന്നത്. പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഉത്സവ കാലഘട്ടത്തെ മുതലെടുക്കാനാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഔദ്യോഗിക വെബ് സൈറ്റുകളിൽ നിന്നോ സർക്കാർ ഓഫിസുകളിൽ നിന്നോ ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. അപരിചിതർ അയക്കുന്ന എപികെ ഫയലുകൾ തുറക്കരുതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.